penalty on Kochi corporation
കൊച്ചി: ബ്രഹ്മപുരം തീപിടുത്തില്‍ കൊച്ചി കോര്പ്പറേഷന് പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. 100 കോടി രൂപയാണ് പിഴ ചുമത്തിയത്. വായുവില്‍ മാരകമായ വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനാല്‍ തീപിടുത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഒരു മാസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നും ദുരന്തം കാരണമായുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ബ്രഹ്മപുരം തീപിടുത്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും സര്‍ക്കാര്‍ മോശം ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്നും വേണ്ടി വന്നാല്‍ 500 കോടി പിഴ ഈടാക്കുമെന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതിനു പിന്നാലെയാണ് ഇപ്പോള്‍ കൊച്ചി കോര്പറേഷന് പിഴ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ട്രൈബ്യൂണല്‍ വിശദമായ വാദം കേട്ടിട്ടില്ലെന്നും അപ്പീല്‍ പോകുമെന്നും 100 കോടി അടയ്ക്കാനുള്ള സാമ്പത്തിക ശേഷി കോര്‍പറേഷനില്ലെന്നും കൊച്ചി മേയര്‍ അനില്‍ കുമാര്‍ പറഞ്ഞു.
Keywords: National green tribunal, Kochi corporation, penalty, Brahmapuram issue
COMMENTS