M.A Yusuff Ali about ED notice
ദുബായ്: ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തള്ളി വ്യവസായി എം.എ യൂസഫലി. ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ ഇത്തരം പല ആരോപണങ്ങളും ഉയരുമെന്നും യൂസഫലി പറഞ്ഞു.
ഇ.ഡിയുടെ നോട്ടീസിനെക്കുറിച്ച് അത് റിപ്പോര്‍ട്ട് ചെയ്തവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ചില ഔദ്യോഗിക ചര്‍ച്ചകളില്‍ യൂസഫലി പങ്കെടുത്തിരുന്നതായി മൊഴി കിട്ടിയെന്നും രണ്ടു തവണ ഇ.ഡി നോട്ടീസ് നല്‍കിയെന്നുമാണ് സൂചന.
വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യു.എ.ഇയിലെയോ കേരളത്തിലെയോ വിമാനത്താവളങ്ങളില്‍ വച്ച് യൂസഫലിയുടെ സ്വാധീനമുപയോഗിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കുമെന്ന് അയാള്‍ പറഞ്ഞതായും സ്വപ്ന സുരേഷ് പരാതിപ്പെട്ടിട്ടുണ്ട്.
Keywords: M.A Yusuff Ali, ED notice, Swapna Suresh
COMMENTS