Kerala assembly conflit
തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷ കേസില്‍ ഭരണപക്ഷത്തിന്റെ വാദം പൊളിയുന്നു. വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈയുടെ എല്ലിന് പൊട്ടലില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്.
കൈക്ക് പൊട്ടലുണ്ടെന്ന വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ പന്ത്രണ്ട് പ്രതിപക്ഷ എം.എല്‍.എ മാര്‍ക്കെതിരെ സര്‍ക്കാര്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
മ്യൂസിയം പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കലാപശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. മുഖ്യമന്ത്രി, എം.വി ഗോവിന്ദന് എന്നിവര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ അനുകൂലിച്ചും പ്രതിപക്ഷത്തിനെ എതിര്‍ത്തും രംഗത്തെത്തിയിരുന്നു.
ഇതോടൊപ്പം സംഘര്‍ഷത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ കെ.കെ രമ എം.എല്‍.എയുടെ പരിക്ക് വ്യാജമാണെന്ന് പരിഹസിച്ചും ഇവര്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല കെ.കെ രമയുടേതെന്ന തരത്തില്‍ വ്യാജ എക്സറേയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ഇത് കെ.കെ രമയുടേതല്ലെന്നും അവരുടെ കൈയുടെ ലിഗ്മെന്റിന് പരിക്കുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതും ഭരണപക്ഷത്തിനെ വെട്ടിലാക്കും.
COMMENTS