kallambalam car accident - driver arrested
തിരുവനന്തപുരം: കല്ലമ്പലത്ത് ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഡ്രൈവര്‍ കൊല്ലം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്.
കല്ലമ്പലം കെടിസിടി കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ശ്രേഷ്ഠ എം വിജയ് ആണ് മരണപ്പെട്ടത്. സംഭവത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. അമിത വേഗത്തിലായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Keywords: Kallambalam, Car accident, Driver, Arrest
COMMENTS