Attukal Ponkala brings peace to the minds of lakhs of devotees. In the morning, when the fire poured from the Bhandara oven, the Ponkala started
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഭക്തലക്ഷങ്ങളുടെ മനസ്സുകള്‍ക്കു സായുജ്യം പകര്‍ന്ന് ആറ്റുകാല്‍ പൊങ്കാല. രാവിലെ ഭണ്ടാര അടുപ്പില്‍ നിന്നു തീ പകര്‍ന്നതോടെ നഗരമാകെ യാഗശാലയ്ക്കു സമമായി മാറുകയായിരുന്നു.
കോവിഡ് മഹാമാരി നിമിത്തമുണ്ടായ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ഇക്കുറി പൊങ്കാല. അതുകൊണ്ടുതന്നെ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ആറ്റുകാലമ്മയെ ദര്‍ശിക്കുന്നതിന് ദിവസങ്ങളായി പതിനായിരങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കോവിഡിന് മുന്‍പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം ഭക്തരാണ് ഇക്കുറി എത്തിയിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
അടുപ്പുവെട്ടിന് ശേഷം ഉച്ചയ്ക്ക് 2.30 നാണ് നിവേദ്യം. ഇതോടെ നാളുകളായി കാത്തിരുന്ന പൊങ്കാലയുടെ പുണ്യത്തിന്റെ സായുജ്യത്തില്‍ ഭക്തര്‍ നഗരം വിടും.
തുടര്‍ന്ന് രാത്രി കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍കുത്ത് നടക്കും. രാത്രി പത്തേകാലോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. നാളെ രാവിലെയാണ് തിരിച്ചെഴുന്നള്ളത്ത്. തുടര്‍ന്ന് രാവിലെ എട്ടിനു ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.15 ന് കാപ്പഴിക്കും. പുലര്‍ച്ചെ ഒന്നിന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിനു സമാപ്തി കുറിക്കും.
ഇക്കുറി സുരക്ഷയ്ക്കായി 3300 പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം നിയോഗിച്ച 150 വോളന്റിയര്‍മാര്‍, അഗ്നി രക്ഷാ സേനയുടെ 250 ജീവനക്കാര്‍ തുടങ്ങിയവരും സേവനത്തിനുണ്ട്.
കെഎസ്ആര്‍ടിസി 400 പ്രത്യേക സര്‍വീസുകള്‍ നടത്തും. 1270 പൊതു ടാപ്പുകള്‍ സജ്ജീകരിച്ചു.
പൊങ്കാല കഴിഞ്ഞയുടന്‍ തന്നെ ശുചീകരണത്തിന് മൂവായിരം പേരെ കോര്പറേഷന് ഏര്‍പ്പാടാക്കിയിട്ടുണ്ട്.
Summary: Attukal Ponkala brings peace to the minds of lakhs of devotees. In the morning, when the fire poured from the Bhandara oven, the Ponkala started. After a gap of two years due to the Covid pandemic, this time Pongala is without any restrictions. Therefore, there is a huge crowd of devotees.
COMMENTS