High court grants interim stay on Devikulam election case
കൊച്ചി: ദേവികുളം എം.എല്‍.എ എ.രാജയെ അയോഗ്യനാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ. എ.രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ നടപടി ഹൈക്കോടതി പത്തു ദിവസത്തേക്ക് മരവിപ്പിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് നടപടി.
കഴിഞ്ഞ ദിവസമാണ് എ.രാജയെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവിട്ടത്. അതേ ബെഞ്ചു തന്നെയാണ് ഇപ്പോള്‍ സ്റ്റേയും അനുവദിച്ചത്. അതേസമയം രാജയ്ക്ക് നിയമസഭയില്‍ വോട്ടിങ്ങില്‍ പങ്കെടുക്കാനോ മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ അവകാശമുണ്ടാകില്ലെന്നും കോടതി ഉത്തരവിട്ടു.
Keywords: High court, Devikulam election case, Stay, A.Raja
COMMENTS