silver storm water theme park
ചാലക്കുടി: ആതിരപ്പിള്ളി സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവ്. പാര്‍ക്കില്‍ കളിച്ച ചില വിദ്യാര്‍ത്ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. എറണാകുളം പനങ്ങാട് ജില്ലയിലെ ഒരു സ്കൂളില്‍ നിന്നെത്തിയ കുട്ടികള്‍ക്കാണ് അസുഖം റിപ്പോര്‍ട്ട് ചെയ്തത്.
പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ മറ്റൊരു സ്കൂളിലെ കുട്ടികള്‍ക്കും രോഗലക്ഷണം കണ്ടതായി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിദഗ്ദ്ധ മെഡിക്കല്‍ സംഘം പാര്‍ക്കിലെത്തി പരിശോധന നടത്തിയത്. ഇതിനു ശേഷമാണ് ആരോഗ്യവകുപ്പ് പാര്‍ക്ക് പൂട്ടാന്‍ ഉത്തരവിട്ടത്.
Keywords: Silver storm water theme park, Health department, Order
COMMENTS