he District Collector announced a holiday for schools up to class VII in the area after the fire that had spread over acres of garbage in Brahmapuram
സ്വന്തം ലേഖകന്‍
കൊച്ചി: ബ്രഹ്മപുരത്ത് ഏക്കറുകണക്കിനു കുന്നുകൂട്ടിയിട്ടുള്ള ചവറുകൂനകളില്‍ പടര്‍ന്നുപിടിച്ച തീയണയ്ക്കാന്‍ ാലാം ദിവസവും കഴിയാതിരിക്കെ, പ്രദേശത്ത് ഏഴാം ക്ളാസ് വരെ സ്കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി.
ഏഴാം ക്ളാസിനു മുകളിലുള്ളവരെ പ്ളാസ്റ്റിക് കത്തിയുള്ള വിഷപ്പുക ബാധിക്കില്ലേ എന്ന ചോദ്യമാണ് കളക്ടര്‍ രേണു രാജിന്റെ ഫേസ് ബുക്ക് പേജില്‍ ഉള്‍പ്പെടെ പലരും ചോദിക്കുന്നത്.
പുകയില്‍ ശ്വാസം മുട്ടി നീറുകയാണ് എറണാകുളം ജില്ലയിലെ വലിയൊരു മേഖല. എണ്‍പത് ശതമാനത്തോളം തീയണയ്ക്കാന്‍ കഴിഞ്ഞുവെന്നും ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അഗ്നിശമന സേന പറയുന്നു. പക്ഷേ, അണയ്ക്കുന്ന സ്ഥലത്തു തന്നെ വീണ്ടും തീയും വന്‍ തോതില്‍ പുകയും ഉയരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പ്രദേശമാകെ വിഷപ്പുക നിറഞ്ഞിരിക്കുകയാണ്. നാലു ദിവസത്തോളമായി ഇതു ശ്വസിക്കുന്നത് ഭാവിയില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്കയും വ്യാപകമാണ്.
ഇന്നലെ രാത്രിയോടെ തീയുടെ വ്യാപനം വീണ്ടും കൂടിയെങ്കിലും ഇന്നു പുലര്‍ച്ചയോടെ കുറഞ്ഞു. അഗ്നിശമന സേനയുടെ 25 ൂണിറ്റുകളും നാവികസേനയുടെ യൂണിറ്റും ബ്രഹ്മപുരത്ത് തീയണയ്ക്കുകയാണ്.
വ്യാഴാഴ്ചയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനു പി്ന്നില് ആരെങ്കിലും ബോധപൂര്‍വം ശ്രമിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊച്ചിയിലെ വായു ഗുണനിലവാര സൂചിക നല്‍കുന്നത് ശുഭസൂചനയല്ല. അപകടകരമായ സൂക്ഷ്മ പദാര്‍ത്ഥമായ പിഎം 2.5ന്റെ അളവും ഉയരുകയാണ്. എല്ലാവരും മാസ്ക്ക് ധരിക്കണമെന്ന മുന്നറിയിപ്പു കൊടുത്തതും ഈ സാഹചര്യത്തിലാണ്.
പാലാരിവട്ടം, കലൂര്‍, വൈറ്റില മേഖലകളില്‍ പുക വൈകുന്നേരത്തോടെ കുറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി ഈ പ്രദേശങ്ങളില്‍ പുക മൂടിയിരുന്നു.
Summary: The District Collector announced a holiday for schools up to class VII in the area after the fire that had spread over acres of garbage in Brahmapuram could not be extinguished
COMMENTS