CPI ward member warns Kudumbashree workers
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി. ഞായറാഴ്ച നടക്കുന്ന പഴകുറ്റി പാലം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ 100 രൂപ പിഴ ഈടാക്കുമെന്നാണ് സി.പി.ഐ വാര്‍ഡ് മെമ്പര്‍ എ.എസ് ഷീജ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്.
മന്ത്രി ജി.ആര് അനിലും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കുന്ന പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനം നമ്മുടെ വാര്‍ഡിലാണെന്നും എല്ലാവരും പങ്കെടുക്കണമെന്നും അന്ന് കുടുംബശ്രീ വയ്ക്കേണ്ടെന്നും വരാത്തവരില്‍ നിന്നും 100 രൂപ പിഴ ഈടാക്കുമെന്നുമാണ് ഭീഷണി ശബ്ദസന്ദേശം പുറത്തുവന്നത്.
Keywords: CPI ward member, Warning, Kudumbashree workers
COMMENTS