Covid cases increases in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 765 പേര്‍ക്ക് രോഗബാധ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ 20 പേര് കോവിഡ് ബാധിച്ച് മരിച്ചു. മരിച്ചവരില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് അധികവും.
സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദമാണ് വ്യാപിക്കുന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്കി. ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികള്‍ എന്നിവ കോവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
കേസുകള്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്കി. ജീവിതശൈലി രോഗം ഉളളവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ ലക്ഷണം കണ്ടാല്‍ ഉടന്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആശുപത്രികളിലും മാസ്ക് നിര്‍ബന്ധമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Keywords: Covid, Increase, Kerala, Death
COMMENTS