CM Pinarayi Vijayan greets President of China
കൊച്ചി: മൂന്നാം തവണയും ചൈനീസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷി ജിന്‍പിംഗിന് ആശംസയുമായെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തം. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ചൈനീസ് പ്രസിഡന്റിനെ പ്രശംസിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പത്തു ദിവസത്തിലേറെയായി വിഷപ്പുകയാല്‍ നരകിക്കുന്ന കൊച്ചിയിലെ ജനങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ഒരക്ഷരം പോലും കേരളത്തിന്റെ മുഖ്യമന്ത്രി പ്രതികരിക്കാത്തതിലാണ് പ്രതിഷേധം.
`ഈ കരുതല്‍ സ്വന്തം നാടിനോട് കാണിച്ചുകൂടേ?, ബ്രഹ്മപുരത്തെക്കുറിച്ച് രണ്ടക്ഷരം പറയുമോ മുഖ്യന് ഇവിടുണ്ടോ?, ബ്രഹ്മപുരത്തെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വന്‍ വിപത്തിന് സാക്ഷിയാകും'... ഇങ്ങനെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.
Keywords: Pinarayi Vijayan, China, President, Greets
COMMENTS