Smog covered in Kochi
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ളാന്റിലെ അഗ്നിബാധയിലെ പുക കാരണം കൊച്ചി നഗരം ദുരിതത്തില്‍. അഗ്നിബാധയുണ്ടായി രണ്ടു ദിവസമായിട്ടും തീയണയ്ക്കാനാകാത്തത് കാരണം നഗരത്തില്‍ പുകയും രൂക്ഷ ഗന്ധവും നിറയുകയാണ്.
വൈറ്റില, തേവര, കുണ്ടന്നൂര്‍, പനമ്പള്ളി നഗര്‍, ഇരുമ്പനം, കാക്കനാട് എന്നിവിടങ്ങളിലെല്ലാം ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഇരുപതോളം ഫയര്‍ യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എങ്കിലും തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയാണ്. നാവികസേനയും സഹായസന്നദ്ധത അറിയിച്ചിട്ടുണ്ട്.
Keywords: Kochi, Smog, Covered, Brahmapuram plant fire
COMMENTS