Anil Akkara about Wadakkanchery flat case
തൃശൂര്‍: വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുള്ള പങ്കിനെക്കുറിച്ചുള്ള തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്ന് മുന്‍ എം.എല്‍.എ അനില്‍ അക്കര.
ഇന്ന് ഉച്ചയ്ക്ക് തൃശൂര്‍ ഡി.സി.സിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ തെളിവ് പുറത്തുവിടുമെന്നാണ് അനില്‍ അക്കര അറിയിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയില്‍ വിദേശ സംഭാവനാ നിയന്ത്രണച്ചട്ടം (എഫ്.സി.ആര്.എ) ലംഘിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.
ഇതു സംബന്ധിച്ച് ലൈഫ് മിഷന് സി.ഇ.ഒ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
Keywords: Wadakkanchery flat case, Anil Akkara, CM, Life Mission
COMMENTS