Aishwarya Rajanikanth's jewellery issue: Maid arrested
ചെന്നൈ: നടന് രജനീകാന്തിന്റെ മകളും സംവിധായികയും നടന് ധനുഷിന്റെ മുന്‍ ഭാര്യയുമായ ഐശ്വര്യ രജനീകാന്തിന്റെ ആഭരണങ്ങള്‍ കളവുപോയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഐശ്വര്യയുടെ വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60 ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണ്ണ - വജ്രാഭരണങ്ങളാണ് കളവുപോയത്.
ഇവരുടെ പരാതിയില്‍ വീട്ടിലെ വേലക്കാരി ഈശ്വരിയെ പൊലീസ് അറസ്റ്റു ചെയ്തു. 2019 ല്‍ സഹോദരിയുടെ വിവാഹത്തിന് അണിഞ്ഞതിനു ശേഷം ഐശ്വര്യ ആഭരണങ്ങള്‍ വീട്ടിലെ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. ധനുഷുമായുള്ള വിവാഹമോചന ശേഷം രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടിലാണ് ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത്.
2019 മുതല്‍ ഈ താക്കോല്‍ ഉപയോഗിച്ച് ജോലിക്കാരി കുറേശ്ശെയായി 60 പവനോളം മോഷ്ടിച്ച് പണമാക്കി മാറ്റുകയായിരുന്നു. ഇവരുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ വന്ന വന്‍ തുകയുടെ ഇടപാടുകളാണ് പൊലീസിനെ ഇവരിലേക്കെത്തിച്ചത്.
Keywords: Aishwarya Rajanikanth, jewellery, Arrest, Maid
COMMENTS