The Central Meteorological Department has said that there is a possibility of summer rains with thunder and lightning in Kerala
തിരുവനന്തപുരം: കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വേനല്‍ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കണ്ണൂര്‍, കാസര്‍കോട് ഒഴികെ 12 ജില്ലകളിലും ഇന്നു വേനല്‍ മഴ ലഭിക്കാം. മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്കു സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
വരും ദിവസങ്ങളിലും തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങള്‍ കനത്ത മഴ ലഭിക്കാം.
കൊടും ചൂടിനു കുറച്ചു ശമനം വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസിനടുത്ത് രേഖപ്പെടുത്തിയ ചൂട് 36 ഡിഗ്രിയിലേക്കു താണിട്ടുണ്ട്. കോട്ടയം, പാലക്കാട്, പുനലൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്.
Summary: The Central Meteorological Department has said that there is a possibility of summer rains with thunder and lightning in Kerala. Apart from Kannur and Kasaragod, 12 districts may receive summer rains today. The notification also says that there is a possibility of more rain in the hilly areas.
COMMENTS