V.D Satheesan about M.Sivasanker's arrest issue
കൊച്ചി: ശിവശങ്കറിന്റെ അറസ്റ്റോടെ ഒന്നാം പിണറായി സര്‍ക്കാരിലെ മൂടി വയ്ക്കപ്പെട്ട അഴിമതികള്‍ ഒന്നൊന്നായി പുറത്തു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ്വാധികാരത്തോടെ പ്രവര്‍ത്തിച്ചിരുന്ന ആളാണ് ഇപ്പോള്‍ കോഴക്കേസില്‍ അറസ്റ്റിലായിരിക്കുന്നതെന്നും മുഖ്യമന്ത്രി ഇതിന് വ്യക്തമായ മറുപടി നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി സൗകര്യപൂര്‍വം മൗനം പാലിച്ചിട്ട് തോന്നുന്ന സമയത്ത് എന്തെങ്കിലും മറുപടി പറയുന്ന രീതി തുടര്‍ന്നാല്‍ പോരയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും ലൈഫ് മിഷന് കോഴ ഇടപാടില്‍ പങ്കുണ്ടെന്നും അതിനാലാണ് സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ പോയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D Satheesan, Sivasankar, Arrest, CM Pinarayi Vijayan
COMMENTS