Twitter shuts two offices in India
ന്യൂഡല്‍ഹി: ഇന്ത്യയിലെ ട്വിറ്ററിന്റെ രണ്ട് ഓഫീസുകള്‍ പൂട്ടി. മുംബയ്, ഡല്‍ഹി എന്നിവിടങ്ങളിലെ ഓഫീസുകളാണ് പൂട്ടിയത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാനാണ് കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ സിഇ.ഒ ആയി ഇലോണ്‍ മസ്ക് ചാര്ജ്ജെടുത്തതിനു ശേഷമാണ് തീരുമാനം.
ട്വിറ്ററിന് മൊത്തം മൂന്ന് ഓഫീസുകളാണ് ഇന്ത്യയിലുള്ളത്. ബംഗളൂരുവിലെ ഓഫീസ് തുറന്നുപ്രവര്‍ത്തിക്കും. നേരത്തെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇന്ത്യയിലെ 90 ശതമാനം ജീവനക്കാരെയും ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയില്‍ മാത്രമല്ല ട്വിറ്ററിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് ലോകവ്യാപകമായി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Keywords: Twitter, Shut, CEO, Office
COMMENTS