Turkey - Syria earthquake death rate
ഇസ്തംബുള്‍: തുര്‍ക്കിയും സിറിയയിലുമായുണ്ടായ ഭൂകമ്പത്തില്‍ മരണ സംഖ്യ 21000 കടന്നു. തുര്‍ക്കിയില്‍ 17,674 ഉം സിറിയയില്‍ 3,377 ഉം ആണ് മരണസംഖ്യയെന്നാണ് ഔദ്യോഗിക കണക്ക്. തുര്‍ക്കിയില്‍ അറുപതിനായിരത്തിലധികം പേര്‍ക്കും സിറിയയില്‍ 5000 പേര്‍ക്കും പരിക്കേറ്റതായാണ് കണക്കുകള്‍.
പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്ക് വീട് നഷ്ടപ്പെട്ടതായും ഔദ്യോഗിക കണക്കുകളുണ്ട്. കടുത്ത മഞ്ഞുവീഴ്ചയും അടിക്കടിയുണ്ടാകുന്ന മഴയും നാലു ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുമുണ്ട്. താമസസൗകര്യവും ഭക്ഷണവും വൈദ്യുതിയും ഇന്ധനവുമില്ലാതെ അനേകായിരം ആളുകള്‍ ബുദ്ധിമുട്ടുകയാണിവിടെ.
Keywords: Turkey - Syria, Earthquake, Death rate
COMMENTS