Supreme court about news against Adani group
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകള്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത്തരം വാര്‍ത്ത നല്‍കുന്നത് തടയണമെന്ന് കാട്ടി അഭിഭാഷകന് എം എല്‍ ശര്‍മ്മ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
എന്നാല്‍ വിഷയത്തില്‍ ഓഹരി നിക്ഷേപകരുടെ പരിരക്ഷയ്ക്കായി കോടതി വിദഗ്ദ്ധസമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ഉത്തരവുണ്ടാകുമെന്ന് കോടതി അറിയിച്ചു. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരിവിപണിയിലുള്ള തകര്‍ച്ച തടയാനാണ് കോടതി നടപടി.
Keywords: Supreme court, Adani, News, Media
COMMENTS