Suresh Gopi's controversial talk
തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നു. ഒരു പ്രസംഗത്തിനിടയില്‍ അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസത്തിനെതിരെ വരുന്നവരുടെ സര്‍വനാശത്തിനായി പ്രാര്‍ത്ഥിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട് സംസാരിക്കവേയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമുയരുകയായിരുന്നു. നിരവധിയാളുകളാണ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. അവിശ്വാസികളെ ഇഷ്ടമല്ലെന്ന് പറയുമ്പോള്‍ അവരുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നതാണ് അദ്ദേഹത്തിനെതിരെ വരുന്ന പ്രധാന വിമര്‍ശനം.
Keywords: Suresh Gopi, Talk, Controversy, Non believers
COMMENTS