Shafi Parambil's complaint against police
കൊച്ചി: കളമശേരി പൊലീസ് തന്നെ അവഹേളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായി ഷാഫി പറമ്പില്‍ എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്കി. സര്‍ക്കാര്‍ സമരങ്ങള്‍ അടിച്ചമര്ത്തുന്നുയെന്നാരാപിച്ച് പ്രതിപക്ഷം നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റവരെ കാണാനെത്തിയ ഷാഫി പറമ്പില്‍ എം.എല്‍.എയെ പൊലീസുകാര്‍ അധിക്ഷേപിക്കുകയായിരുന്നു.
കളമശേരി പൊലീസ് സ്റ്റേഷനിലെ സിഐ സന്തോഷ് കുമാര്‍ എഎസ്ഐ സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഷാഫിയെ കയ്യേറ്റം ചെയ്തതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും വളഞ്ഞിട്ടാക്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് നേതാക്കള്‍ സ്റ്റേഷനു മുന്പില് കുത്തിയിരുന്നു പ്രതിഷേധിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുള്ള സ്പീക്കറുടെയും എസിപിയുടെയും ഉറപ്പിലാണ് നേതാക്കള്‍ പിന്തിരിഞ്ഞത്.
Keywords: Shafi Parambil, Complaint, Kalamassery police, Speaker
COMMENTS