Rohith Sharma scores new record
നാഗ്പുര്‍: ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടി മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി രോഹിത് ശര്‍മ്മ സ്വന്തമാക്കി.
ലോകത്തിലെ തന്നെ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാണ് രോഹിത്. പാകിസ്ഥാന്റെ അസം, ശ്രീലങ്കയുടെ തിലകരത്നെ ദില്ഷന്, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ളെസിസ് എന്നിവരാണ് മറ്റു മൂന്നുപേര്‍.
രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷം നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിലെ ഒന്‍പതാമത്തെ സെഞ്ച്വറിയാണ് 170 പന്തുകളിലൂടെ താരം നേടിയെടുത്തത്.
Keywords: Rohit Sharma, Captain, Formats, Centuries
COMMENTS