Protest against CM
പാലക്കാട്: കരിങ്കൊടി പ്രതിഷേധത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടും സംസ്ഥാന തല തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം.
പാലക്കാട് ജില്ലയിലെ ചാലിശേരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോവാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധത്തെ മറികടക്കാനായി ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പാലക്കാടെത്തിയത്. മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പായി നേതാക്കളടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇത്രയൊക്കെ സജ്ജീകരണങ്ങള്‍ നടത്തിയിട്ടും പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടുകയായിരുന്നു.
Keywords: CM, Protest, Youth congress, Palakkad
COMMENTS