No election for congress working committee
റായ്പുര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പില്ല. അംഗങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനു മുന്‍പായാണ് സ്റ്റിയറിങ് കമ്മറ്റി യോഗം ചേര്‍ന്നത്.
25 അംഗ സമിതില്‍ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും സ്ഥിര അംഗങ്ങളാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അംഗങ്ങളാകുമെന്നതും തീരുമാനിച്ചതാണ്. ബാക്കി 21 പേരെയാണ് അധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യേണ്ടത്.
നേരത്തെ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ യോഗത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായതാണ് പുതിയ തീരുമാനത്തിലേക്കെത്താന്‍ കാരണമായത്.
Keywords: Congress working committee, Election, Raipur, Today
COMMENTS