Alan Shuhaib's bail issue
കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യം തള്ളി കൊച്ചി എന്‍ഐഎ കോടതി. അലന് ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു കാട്ടിയാണ് എന്‍ഐഎ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എന്‍.ഐ.എ കോടതിയെ സമീപിച്ചത്. അലന് ഷുഹൈബ് സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്ന ചില പോസ്റ്റുകളും ഷെയറു ചെയ്യുന്ന വീഡിയോകളും തീവ്രവാദ ബന്ധമുണ്ടെന്നും എന്‍.ഐ.എ കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ അലന് എഴുതുന്ന പോസ്റ്റുകളല്ല ഇതൊന്നുമെന്നും അതിനാല്‍ ആ രീതിയില്‍ ജാമ്യം റദ്ദാക്കാന്‍ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
Keywords: NIA court, Alan Shuhaib, Bail
COMMENTS