Minister Veena George about health card issue
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടുണ്ടായ ഹെല്‍ത്ത് കാര്‍ഡ് വിവാദത്തില്‍ അന്വേഷണം നിര്‍ദ്ദേശിച്ച് മന്ത്രി വീണ ജോര്‍ജ്. വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.
ജനറല്‍ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു നല്കുന്നുയെന്ന റിപ്പോര്ട്ടിന്മേലാണ് അന്വേഷണം.
ഡോക്ടര്‍മാരുടെ ഈ സര്‍ട്ടിഫിക്കറ്റ് നല്കിയാല് മാത്രമേ ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുകയുള്ളൂ. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്ഡിന്മേലാണ് അഴിമതി നടക്കുന്നത്.
Keywords: Minister Veena George, Health card issue, General hospital, Thiruvananthapuram
COMMENTS