AAP workers protest in New Delhi
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മദ്യനയ അഴിമതി ആരോപണം ഉന്നയിച്ച് സി.ബി.ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഎപി ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.
മാര്‍ച്ച് പൊലീസ് തടയുകയും പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖാപിച്ചിരിക്കുകയാണ്. എഎപി ഓഫീസിലെത്തിയ പൊലീസിനെ പ്രവര്‍ത്തകര്‍ തള്ളി പുറത്താക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഘര്‍ഷത്തെ തുടര്‍ന്ന് സി.ബി.ഐ ആസ്ഥാനത്തും ഡല്‍ഹിയിലെ മറ്റ് പല ഭാഗങ്ങളിലും കനത്ത പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. സിസോദിയയുടെ അറസ്റ്റിനെ തുടര്‍ന്ന് ബംഗളൂരു, ഛണ്ഡീഗഡ്, ഭോപ്പാല്‍ തുടങ്ങി നിരവധി നഗരങ്ങളിലും എഎപി പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Manish Sisodia arrest, AAP, Protest
COMMENTS