ED arrests M.Sivasankar
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റില്‍. തുടര്‍ച്ചയായ രണ്ടു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നും ലഭിച്ച പണം ലൈഫ് മിഷന് ഇടപാടില്‍ ശിവശങ്കറിന് ലഭിച്ചതാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. എന്നാല്‍ ശിവശങ്കര്‍ ചോദ്യംചെയ്യലിന് സഹകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കഥയാണെന്നും സ്വപ്ന സുരേഷിന്റെ ലോക്കറിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ നിലപാട്. അതേസമയം ശിവശങ്കറിനെതിരെ ഇ.ഡിക്ക് വ്യക്തമായ തെളിവ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്
ലൈഫ് മിഷന് കോഴക്കേസിലെ ആദ്യ അറസ്റ്റാണിത്. കേസില്‍ ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Keywords: ED, Arrest, M.Sivasankar, Swapna Suresh
COMMENTS