Oommen Chandy's treatment
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. ഉമ്മന്‍ചാണ്ടിയുടെ സഹോദരന് അലക്സ് വി ചാണ്ടിയും ബന്ധുക്കളും ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് ആരോഗ്യമന്ത്രിക്കും സ്പീക്കര്‍ക്കും നല്‍കിയിട്ടുമുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില അനുദിനം വഷളാകുകയാണെന്നും ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും അതിനാല്‍ സര്‍ക്കാര്‍ ഇടപെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കണമെന്നുമാണ് ആവശ്യം.
നേരത്തെയും സോഷ്യല്‍ മീഡിയയിലടക്കം വിവാദമായതിനുശേഷമാണ് അദ്ദേഹത്തിനെ ജര്‍മനിയില്‍ ചികിത്സയ്ക്കു കൊണ്ടുപോയത്. എന്നാല്‍ ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം ബാംഗ്ലൂരില്‍ തുടര്‍ ചികിത്സ നല്‍കിയെന്നും എന്നാല്‍ വീണ്ടും ബാംഗ്ലൂരില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലെന്നും അതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് ആവശ്യം.
Keywords: CM, Ex CM Oommen Chandy, Treatment, Letter
COMMENTS