Kerala assembly restarted
തിരുവനന്തപുരം: ബജറ്റവതരണത്തിനു ശേഷമുള്ള നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. ഇന്നും പ്രതിപക്ഷ പ്രതിഷേധത്താല്‍ സഭ പ്രക്ഷുബ്ധമാണ്.
മുഖ്യമന്ത്രി കരിങ്കൊടി കാട്ടിയതില്‍ അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എല്‍.എമാരായ മാത്യു കുഴല്‍നാടനും ഷാഫി പറമ്പിലും കറുത്ത ഷര്‍ട്ട് ധരിച്ചാണ് സഭയിലെത്തിയത്.
ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം നികുതി വര്‍ദ്ധനയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാപ്രശ്നങ്ങളിലും പ്രതിഷേധം നടത്തി.
`പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കണം' എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുന്നത്. ചോദ്യോത്തര വേള ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ അനുവദിക്കാത്തതിലും പ്രതിപക്ഷ പ്രതിഷേധമുയരുന്നുണ്ട്.
Keywords: Assembly, Restart, Opposition, Protest
COMMENTS