ISRO successfully launches SSLV
ഹൈദരാബാദ്: രാജ്യത്തിന് അഭിമാനമായി ഐ.എസ്.ആര്.ഒയുടെ എസ്.എസ്.എല്‍.വി വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കകം എസ്.എസ്.എല്‍വി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാര്‍ട്ടപ്പായ സ്പേസ് കിഡ്സ് നിര്‍മ്മിച്ച ആസാദി സാറ്റ് 2 എന്നീ ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നത്.
ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്.എസ്.എല്‍.വി ലക്ഷ്യമിട്ടത്. പി.എസ്.എല്‍.വിയുടെ ചെറു പതിപ്പായാണ് എസ്എസ്എല്‍വി അറിയപ്പെടുന്നത്.
എസ്.എസ്.എല്‍.വിയുടെ രണ്ടാം വിക്ഷേപണമാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ആദ്യ വിക്ഷേപണം ആക്സിലറോമീറ്ററിലുണ്ടായ തകരാര്‍ കാരണം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് തകരാര്‍ പരിഹരിച്ച ശേഷം വീണ്ടും വിക്ഷേപിക്കുകയായിരുന്നു. വാണിജ്യ വിക്ഷേപണ രംഗത്ത് എസ്.എസ്.എല്‍.വിയുടെ വിക്ഷേപണവിജയം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകും.
Keywords: ISRO, SSLV, Launch, Today, Success
COMMENTS