India - Australia test cricket
നാഗ്പൂര്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയയെ ഇന്ത്യ 91 റണ്‍സിന് പുറത്താക്കി. ഒരു ഇന്നിങ്സിനും 132 റണ്‍സിനുമാണ് ഇന്ത്യ വമ്പന്‍ വിജയം സ്വന്തമാക്കിയത്.
ആര്.അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ ഓസ്ടേലിയ 177 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 400 റണ്‍സാണെടുത്തത്. ഇതോടെ നാലു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തിയിരിക്കുകയാണ്.
Keywords: Test Cricket, India, Australia, Won
COMMENTS