ദുബായ് : പാകിസ്ഥാന് മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് അന്തരിച്ചു. 78 വയസ്സായിരുന്നു. വാര്‍ധക്യ രോഗങ്ങളെ തുടര്‍ന്ന് ദുബായിലെ വീട്ടില്‍...
ദുബായ് : പാകിസ്ഥാന് മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് അന്തരിച്ചു. 78 വയസ്സായിരുന്നു. വാര്‍ധക്യ രോഗങ്ങളെ തുടര്‍ന്ന് ദുബായിലെ വീട്ടില്‍ വെന്റിലേറ്ററിലായിരുന്നു. വീട്ടില്‍ വച്ചു തന്നെയായിരുന്നു മരണം സംഭവിച്ചത്. 2016 മുതല്‍ മുഷാറഫ് ദുബായിലാണ് താമസം.
പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പട്ടാള അട്ടിമറിയിലുടെ പുറത്താക്കിയാണ് 1999ല്‍ മുഷാറഫ് പാകിസ്ഥാന്റെ ഭരണം പിടിച്ചത്. ആദ്യം രാജ്യത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് എന്നു സ്വയം വിശേഷിപ്പിച്ച മുഷാറഫ് പിന്നീട് പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു.
പാകിസ്ഥാന്റെ സൈനിക മേധാവിയായിരുന്ന പര്‍വേസ് മുഷാറഫ് ശ്രീലങ്കന്‍ സന്ദര്‍ശനത്തിനു പോയ സമയത്ത് അദ്ദേഹത്തെ നവാസ് ഷെരീഫ് പുറത്താക്കുകയായിരുന്നു. ശ്രീലങ്കയില്‍ നിന്ന് ഉടന്‍ തിരിച്ചു വന്ന മുഷാറഫിന്റെ വിമാനത്തിന് പാകിസ്ഥാനില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചുവെങ്കിലും ബലമായി വിമാനം കറാച്ചിയില്‍ ഇറക്കുയും പിന്നാലെ പട്ടാളത്തിന്റെ സഹായത്തോടെ ഭരണം പിടിക്കുകയുമായിരുന്നു. 2008 ഓഗസ്റ്റ് എട്ടിനാണ് മുഷാറഫ് അധികാരമൊഴിഞ്ഞത്.
1943 ഓഗസ്റ്റ് 11 ന് ഡല്‍ഹിയിലാണ് മുഷാറഫ് ജനിച്ചത്., വിഭജന കാലത്ത് കുടുംബം പാകിസ്ഥാനിലോക്കു കുടിയേറുകയായിരുന്നു. കറാച്ചിയിലെ സെന്റ് പാട്രിക്സ് ഹൈസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ലാഹോറിലെ ഫോര്മാന് ക്രിസ്ത്യന്‍ കോളജില്‍ ഉന്നത പഠനത്തിനു ശേഷം പാകിസ്ഥാന് സേനയില്‍ ചേരുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട കേസിലും റെഡ് മോസ്ക് പുരോഹിതനെ കൊന്ന കേസിലും മുഷാറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Summary: Former President of Pakistan General Pervez Musharraf passed away. He was 78 years old.He was on a ventilator at his home in Dubai due to old age. He died at home. Musharraf has been living in Dubai since 2016.
COMMENTS