Ernakulam-Shornur MEMU, Ernakulam-Guruvayur Express and Thiruvananthapuram-Kannur Janasatabdi trains will not operate today, Railways informed
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എറണാകുളം-ഷൊര്‍ണൂര്‍ മെമു, എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എന്നീ ട്രെയിനുകള്‍ ഇന്നു സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു.
കേരള സര്‍ക്കാരിനു മുന്നറിയിപ്പു കൊടുക്കാതെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ഇതോടെ, ജനം ദുരിതത്തിലായി.
തോടെ കൂടുതല്‍ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ട്രെയിനുകള്‍ റദ്ദാക്കുമെന്ന് അറിയിപ്പ് ലഭിച്ചില്ലെന്നും എങ്കിലും മുന്‍കരുതലെന്ന നിലയില്‍ കെഎസ്ആര്‍ടിസി അധികം സര്‍വീസ് ഏര്‍പ്പെടുത്തിയെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇന്ന് ഉച്ചക്ക് 14.50 ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടേണ്ട 12082 തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി റദാക്കി. വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊര്‍ണൂര്‍ മെമു, രാത്രി 7.40നുള്ള എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളും റദ്ദാക്കി.
ഇന്ന് 2.50 നുള്ള കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കുമെന്നു റെയില്‍വേ അറിയിച്ചു. ഇന്ന് മൂന്നു മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ തൃശൂരില്‍ നിന്ന് രാത്രി 8.43നു പുറപ്പെടും.
10.10ന് കന്യാകുമാരിയില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ട കന്യാകുമാരി-ബംഗളൂരു ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകും. നാളത്തെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി സര്‍വീസ് പൂര്‍ണമായും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.
തൃശൂര്‍, പുതുക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് സര്‍വീസ് റദ്ദാക്കിയതും പുനഃക്രമീകരിച്ചതെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.
Summary: Ernakulam-Shornur MEMU, Ernakulam-Guruvayur Express and Thiruvananthapuram-Kannur Janasatabdi trains will not operate today, Railways informed. The trains were canceled without warning the Kerala government. Due to this, the people became miserable.
COMMENTS