Dr. K.J Reena
തിരുവനന്തപുരം: കടുത്ത വിമര്‍ശനത്തിനിടെ ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ. കെ.ജെ.റീനയെ നിയമിച്ചു. ഡയറക്ടറെ നിയമിക്കാന്‍ വൈകുന്നതു മൂലം ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുന്നതായുള്ള വിമര്‍ശനം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.
വിമര്‍ശനങ്ങളെ തുടര്‍ന്ന് ഡയറക്ടര്‍ നിയമനത്തിനായി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സെലക്ഷന് കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഈ കമ്മറ്റിയാണ് ഡോ.കെ.ജെ. റീനയെ തിരഞ്ഞെടുത്തത്.
നിലവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആണ് ഡോ.കെ.ജെ.റീന. 2021 ല്‍ ഡയറക്ടറായിരുന്ന ഡോ.ആര്.എല്‍ സരിത സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ ആരോഗ്യവകുപ്പിന് സ്ഥിരം ഡയറക്ടര്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
Keywords: Dr. K.J Reena, DHS, Thiruvananthapuram, Minister
COMMENTS