Boat accident in Italy
ഇറ്റലി: ഇറ്റലിയിലെ കലാബ്രിയില് ബോട്ടപകടത്തില്‍ 59 പേര് മരിച്ചു. ഇറാന്, അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള 150 ഓളം അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടാണ് തകര്‍ന്നത്. 40 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകടകാരണം. കരയ്ക്കെത്താന്‍ വളരെ കുറച്ചു ദൂരമുള്ളപ്പോഴാണ് അപകടമുണ്ടായത്. അതേസമയം അനധികൃതമായി അഭയാര്‍ത്ഥികളെ അപകടകരമായ ജലമാര്‍ഗമായ മെഡിറ്ററേനിയന്‍ കടല്വഴിയെത്തിക്കുന്നത് കര്‍ശനമായി തടയുമെന്ന് ഇറ്റലി അറിയിച്ചു.
Keywords: Boat accident, 59 migrants die, Italy
COMMENTS