Youth Congress workers in Perumbavoor showed a black flag to Pinari Vijayan in protest against the interruption of the Youth Congress meeting
സ്വന്തം ലേഖകന്‍
കൊച്ചി: മുഖ്യമന്ത്രിയുടെ യാത്രയെ തുടര്‍ന്ന് യുത്ത് കോണ്‍ഗ്രസ് സമ്മേളനം തടസപ്പെട്ടതില്‍ പ്രതിഷേധിച്ച് പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിണറീായി വിജയനു നേരേ കരിങ്കൊടി കാണിച്ചു.പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു നീക്കി.
പിണറായിയുടെ വാഹനം കടന്നുപോകുന്നു എന്ന കാരണം പറഞ്ഞ് പെരുമ്പാലൂര്‍ മേലാമുറിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം പൊലീസ് തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രകടനം.
ഇതേസമയം, കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെ കെ എസ് യു പ്രവര്‍ത്തക മിവ ജോളിയെ പൊലീസ് ബലമായി കോളറില്‍ പിടിച്ച് മാറ്റിയതു വന്‍ വിവാദമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മിവ ജോളിയോടു പൊലീസുകാരന് മോശമായി പെരുമാറിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് കത്തയച്ചിരുന്നു.
Summary: Youth Congress workers in Perumbavoor showed a black flag to Pinari Vijayan in protest against the interruption of the Youth Congress meeting following the Chief Minister's trip. The workers were later arrested and removed by the police.
COMMENTS