Akshay Kumar fil makeup artist attacked by leopard
മുംബൈ: നടന് അക്ഷയ് കുമാര്‍ ചിത്രത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനു നേരെ പുള്ളപ്പുലി ആക്രമണം. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രാവണ്‍ വിശ്വകുമാറിനാണ് മുംബൈ ഫിലിം സിറ്റിക്കു സമീപത്തു വച്ച് പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന അക്ഷയ് കുമാര്‍ - ടൈഗര്‍ ഷ്റോഫ് ചിത്രം `ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ശ്രാവണ്‍ വിശ്വകുമാര്‍.
ചികിത്സയില്‍ കഴിയുന്ന ഇയാളുടെ ചികിത്സാചെലവുകള്‍ നിര്‍മ്മാണ കമ്പനി ഏറ്റെടുത്തു. സംഭവത്തെ തുടര്‍ന്ന് 100 ഏക്കറോളം വരുന്ന ഫിലിം സിറ്റിയുടെ പരിസരത്ത് ഇത്തരം നിരവധി സംഭവങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് യൂണിയന് ആവശ്യപ്പെട്ടു.
COMMENTS