Actress attacked case
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്ര കുമാറിന്റെ സാക്ഷി വിസ്താരം അടുത്ത ആഴ്ച തിരുവനന്തപുരത്ത്.
ഈ മാസം 7 മുതല്‍ 10 വരെയാണ് വിസ്താരം. ചികിത്സയിലായതിനാല്‍ കേസിന്റെ സാക്ഷിവിസ്താരം നടക്കുന്ന കൊച്ചിയിലെത്താനാവില്ലെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ ഏതെങ്കിലും കോടതിയിലേക്ക് അദ്ദേഹത്തിന്റെ വിസ്താരം മാറ്റണമെന്നതായിരുന്നു ആവശ്യം. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ബാലചന്ദ്രകുമാര്‍ തിരുവനന്തപുരത്ത് ചികിത്സയിലാണ്.
Keywords: Actress attacked case, Thiruvananthapuram, Witness examination
COMMENTS