Three policemen terminated
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയില്‍ അച്ചടക്ക നടപടി തുടരുന്നു. തിരുവനന്തപുരത്ത് മൂന്നു പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു.
പീഡനക്കേസ് പ്രതികളെയും അന്വേഷണത്തില്‍ അട്ടിമറി നടത്തിയവരെയുമാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവാണ് ഇവരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിട്ടത്.
ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനു പിന്നാലെയാമ് ഇപ്പോഴത്തെ പുറത്താക്കല്‍ നടപടി.
Keywords: Police officers, Terminated, Thiruvananthapuram
COMMENTS