Penalty for UK PM Rishi Sunak
ബ്രിട്ടണ്: കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്രചെയ്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പിഴ ചുമത്തി ലങ്കാഷെയര്‍ പൊലീസ്. ലങ്കാഷെയറിലേക്കു പോകുന്നതിനിടെ ബ്രിട്ടണിലെ ലെവെലിംഗ് അപ് ഫണ്ടിനെക്കുറിച്ചുള്ള വീഡിയോ ചെയ്യുന്നതിനിടെയാണ് റിഷി സുനക് സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നത്. 100 പൗണ്ടാണ് പിഴത്തുക.
അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പിഴ ഈടാക്കിയതെന്ന് ലങ്കാഷെയര്‍ പൊലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ റിഷി സുനക് ക്ഷമാപണം നടത്തപകയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തത് പൂര്‍ണമായും തെറ്റാണെന്ന് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
Keywords: Rishi Sunak, Penalty, Car, Police
COMMENTS