Menstrual and maternity leave for girl students in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 18 വയസു കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് 60 ദിവസത്തെ പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി.
നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75% ഹാജരാണ് വേണ്ടത്. എന്നാല്‍ ഇനി മുതല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 73% ഹാജരാണെങ്കിലും പരീക്ഷയെഴുതാന്‍ സാധിക്കും.
സംസ്ഥാനത്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയാണ് ആര്‍ത്തവാവധി ആദ്യമായി നടപ്പിലാക്കിയത്. തുടര്‍ന്ന് എല്ലാ സര്‍വകലാശാലകളിലും ഇത് നടപ്പാക്കുകയായിരുന്നു.
Keywords: Government, Menstrual and maternity leave for girls, 73%
COMMENTS