M.A Baby support Adoor Gopalakrishnan
തിരുവനന്തപുരം: കെ.ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദവുമായി ബന്ധപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് സി.പി.എം നേതാവ് എം.എ ബേബി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അടൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്.
അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മനുവാദ - അര്‍ദ്ധ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ നിരന്തരം ഉയരുന്ന ശബ്ദങ്ങളിലൊന്ന് അടൂരിന്റേതാണെന്നും എം.എ ബേബി തന്റെ പോസ്റ്റില്‍ കുറിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും നടക്കുന്നുയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ അടൂര്‍ പിന്തുണച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.
Keywords: M.A Baby, Adoor Gopalakrishnan, K.R Narayanan institute
COMMENTS