Layoff employees from microsoft today
വാഷിങ്ടണ്‍: ആമസോണിനും മെറ്റയ്ക്കും പിന്നാലെ മൈക്രോസോഫ്റ്റും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോശം സാമ്പത്തിക നില തരണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. ഇതേതുടര്‍ന്ന് ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ഇന്നു മുതല്‍ പിരിച്ചുവിടല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹ്യൂമന്‍ റിസോഴ്സ്, എന്‍ജിനീയറിങ്ങ് വിഭാഗത്തിലുള്ളവരെയാണ് പിരിച്ചുവിടാന്‍ കമ്പനി ഉദ്ദേശിക്കുന്നത്. ഏകദേശം 11,000 പേരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലായിലും മൈക്രോസോഫ്റ്റ് കുറച്ചു ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Keywords: Microsoft, Layoff, Employees, Today
COMMENTS