K.V Thomas as government's representative in New Delhi
തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് ഇടതു സര്‍ക്കാരിന്റെ പ്രത്യേക പരിഗണന. കെ.വി തോമസിന് ന്യൂ ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ നിയമനം നല്കാന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ഇതോടെ കെ.വി തോമസ് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കും.
നേരത്തെ എ.സമ്പത്ത് എം.പിയാണ് ഈ സ്ഥാനം കൈകാര്യം ചെയ്തിരുന്നത്. മുഖ്യമന്ത്രി തന്നെയാണ് ഈ വിഷയം മന്ത്രിസഭയില്‍ അവതരിപ്പിച്ചത്. കെ വി തോമസിന്റെ കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് പുതിയ നിയമനം.
കഴിഞ്ഞ വര്‍ഷം പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ വി തോമസ് പുറത്തായത്.
കോണ്‍ഗ്രസ് പലവട്ടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു അന്ന് കെ.വി തോമസ് പ്രതികരിച്ചത്.
Keywords: K.V Thomas, Government, Representative, New Delhi
COMMENTS