High court order about S.N trust
കൊച്ചി: എസ്.എന്‍ ട്രസ്റ്റിന്റെ ഭരണകാര്യങ്ങളില്‍ നിര്‍ണ്ണായക ഇടപെടലുകളുമായി ഹൈക്കോടതി. ട്രസ്റ്റിന്റെ ബൈലോയില്‍ ഹൈക്കോടതി നിര്‍ണ്ണായകമായ ഭേദഗതി വരുത്തി.
ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധിച്ച കേസുകളിലും ഉള്‍പ്പെട്ടവര്‍ മാറി നില്‍ക്കണമെന്ന് കോടതി ഉത്തരവിട്ടു.
ഇവര്‍ കേസില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റില്‍ നിന്നും മാറിനില്‍ക്കണമെന്നും കോടതി ഉത്തരവിട്ടു. ട്രസ്റ്റിന്റെ ഒരു മുന്‍ അംഗം നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. എസ്.എന്‍ ട്രസ്റ്റിന്റെ ബൈലോ തയ്യാറാക്കിയതും ഹൈക്കോടതിയാണ്.
Keywords: High court, S.N trust, Bylaw
COMMENTS