High court order about government's plastic ban order
കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. നോണ്‍ വോവണ്‍ വിഭാഗത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ഹൈക്കോടതി റദ്ദാക്കിയത്.
കേന്ദ്ര പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന് വിലക്ക് ഏര്‍പ്പെടുത്താന്‍ അധികാരമില്ലെന്നും അതിനുള്ള അധികാരം കേന്ദ്ര ഗവണ്മെന്റിനാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതോടെ തുണിക്കടകളിലും മറ്റും ഉപയോഗിക്കുന്ന 60 ജി.എസ്.എമ്മിന് താഴെ കനമുള്ള പ്ലാറ്റിക് കവറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഹൈക്കോടതി നീക്കം ചെയ്തിരിക്കുന്നത്.
Keywords: High court, Order, Government, Plastic, Ban
COMMENTS