End of Governor & Government clash
തിരുവനന്തപുരം: കുറച്ചു നാളുകളായി നടന്നുകൊണ്ടിരുന്ന സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിന് അവസാനം. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ അയയുന്നത്.
നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഈ വിവരം അറിയിച്ചതെന്നതും ശ്രദ്ധേയമാണ്. ഡിസംബര്‍ 13 ന് നിയമസഭാ സമ്മേളനം അവസാനിച്ചിരുന്നെങ്കിലും ഈ വിവരം ഇതുവരെ ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കുകയോ നയപ്രഖ്യാപനപ്രസംഗത്തിന് ക്ഷണിക്കുകയോ സര്‍ക്കാര്‍ ചെയ്തിരുന്നില്ല.
എന്നാല്‍ പൊടുന്നനെയുള്ള സര്‍ക്കാരിന്റെ നീക്കം ശ്രദ്ധേയമാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മേയ് വരെ നീട്ടിക്കൊണ്ടുപോകാനായിരുന്നു സര്‍ക്കാരിന്റെ നേരത്തെയുള്ള തീരുമാനം.
Keywords: Governor, Government, War, End
COMMENTS