Cold wave - Delhi schools closed till jan.15
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിശൈത്യവും മൂടല്‍മഞ്ഞും തുടരുന്നു. ഇതേതുടര്‍ന്ന് ഇവിടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരാഴ്ചത്തേക്ക് എല്ലാ സ്വകാര്യ സ്കൂളുകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
ഡല്‍ഹിയില്‍ നിന്നുള്ള വിമാനങ്ങള്‍ പലതും വഴിതിരിച്ചുവിടുകയാണ്. ട്രെയിനുകള്‍ പലതും വൈകിയാണോടുന്നത്.
ഡല്‍ഹിക്കു പുറമെ ഹരിയാന, പഞ്ചാബ്, യു.പി എന്നീ സംസ്ഥാനങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ മോശം കാലാവസ്ഥ കാരണം രക്തസമ്മര്‍ദ്ദം കൂടിയും രക്തം കട്ടപിടിച്ചും 98 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.
Keywords: Cold wave, Private schools, Closed,
COMMENTS