P.R Sunu terminated from police force
തിരുവനന്തപുരം: ബലാത്സംഗം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ പൊലീസ് ഓഫീസര്‍ പി.ആര് സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. നിലവില്‍ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സി.ഐയാണ് പി.ആര് സുനു.
പൊലീസ് ആക്ടിലെ 86 -ാം വകുപ്പ് പ്രകാരമാണ് നടപടി. സ്ഥിരമായി കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ സര്‍വീസില്‍ തുടരാന്‍ അയോഗ്യരാക്കുന്ന വകുപ്പാണിത്. ഇയാള്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യനല്ലെന്ന് ഇതുസംബന്ധിച്ച് ഡി.ജി.പി ഇന്നിറക്കിയ ഉത്തരവില്‍ പറയുന്നു.
15 തവണ സുനുവിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. നാലുതവണ സസ്പെന്‍ഷനും ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇയാള്‍ക്കെതിരെ ബലാത്സംഗ കേസാണ് ചുമത്തിയിരിക്കുന്നത്. കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പുറത്താക്കുന്നത്.
Keywords: P.R Sunu, CI, Terminated, D.G.P
COMMENTS